CLOSE

ബാംഗ്ലൂരില്‍ നിന്നും കാസര്‍കോടേക്ക് മാരക മയക്കു മരുന്നായ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍

Share

കാസര്‍കോട്: ബാംഗ്ലൂരില്‍ നിന്നും കാസര്‍കോടേക്ക് മാരക മയക്കു മരുന്നായ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗര്‍ ചാലക്കുന്ന് ഷഖീഫ മന്‍സിലില്‍ പി കെ ഷാനിബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യം വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍ മൂലയില്‍ നിന്നും വന്‍തോതില്‍ എംഡിഎംഎയുമായി അബ്ദുല്‍ മുനവ്വര്‍ @ മുന്ന എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കാസര്‍ഗോഡേക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നത് ഷാനിബ് ആണെന്ന് വിവരം ലഭിക്കുകയും തുടര്‍ന്ന് കാസര്‍ഗോഡ് ഡി. വൈ. എസ്.പി. പി ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ മനോജിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ വിദ്യാനഗര്‍ എസ്‌ഐ വിനോദ്, എഎസ്‌ഐ രമേശന്‍ സിപിഒ ശരത് എന്നിവര്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെന്‍സ് കാറില്‍ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്‌ളാറ്റില്‍ താമസിച്ചു വരികയുമായിരുന്നു.

Leave a Reply

Your email address will not be published.