ഉദുമ : കെ -റെയിലിനെതിരെ യു ഡി എഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി യു ഡി എഫ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 1ന് വൈകുന്നേരം 4 മണിക്ക് മേല്‍പ്പറമ്പില്‍ കെ- റെയില്‍ വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം ചെയര്മാന് വി ആര് വിദ്യാസാഗര്‍, കണ്‍വീനര്‍ കല്ലട്ര അബ്ദുള്‍ ഖാദര്‍ എന്നിവര്‍ അറിയിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് സദസ്സ് ഉദ്ഘാടനം ചെയ്യും.