കാസറഗോഡ് : ലയണ്‍സ് ഫിയസ്റ്റ – റീജിയന് കോണ്‍ഫറന്‍സ് ബീരാന്ത് വയല്‍ കോസ്മോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു . ഈ വര്‍ഷത്തെ മികച്ച ലയണ്‍ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ടൊയോട്ടോ ടൈല്‍സ് ചെയര്മാന് സി എം.കുഞ്ഞബ്ദുള്ളയ്ക്ക് ലഭിച്ചു .
ലയണ്‍സ് കേരളാ സംസ്ഥാന സെക്രട്ടറി ഡോ ഒ വി. സനല്‍ അവാര്‍ഡ് കൈമാറി . 140 പുതിയ മെമ്പര്‍മാരെ പ്രസ്ഥാനത്തിലേക്ക് ചേര്‍ത്തു, ബേക്കലില്‍ പുതിയ ക്ലബ്ബ് രൂപികരിച്ചു , ഭവന രഹിതര്‍ക്ക് ധനസഹായം, കൂടാതെ മറ്റ് സേവന പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് .ചടങ്ങില്‍ റീജിയന് ചെയര്മാന് വി വേണുഗോപാല്‍ , കാബിനറ്റ് അംഗങ്ങളായ കെ വി രാമചന്ദ്രന് , കെ ഗോപി , ടൈറ്റസ് തോമസ് , ഡോ കൃഷ്ണ കുമാരി ,അഡ്വ വിനോദ് കുമാര്‍ , പ്രശാന്ത് ജി , സുകുമാരന്‍ നായര്‍ , ഫാറൂഖ് കാസ്മി എന്നിവര്‍ പ്രസംഗിച്ചു . കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡുകളും നല്കി . കഥക് അടക്കമുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.