CLOSE

ലീഡര്‍മാര്‍ മനക്കരുത്തും ദീര്‍ഘവീക്ഷണവുമുള്ളവരായിരിക്കണം -ബഷീര്‍ ദാരിമി തളങ്കര

Share

എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മേല്‍പ്പറമ്പ് ഓഡിറ്റോറിയത്തില്‍ വച്ച് ‘ജില്ലാ ലീഡേഴ്‌സ് സ്റ്റെപ്പ്’ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചിന് ആരംഭിച്ച ക്യാമ്പ് മൂന്നു സെഷനുകളിലായി അഷ്‌റഫ് റഹ്‌മാനി ചൗക്കി, കലീലു റഹ്‌മാന്‍ അല്‍ ഖാശിഫി, താജുദ്ദീന്‍ ദാരിമി പടന്ന എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. രാത്രി 10 മണിക്ക് സെക്രട്ടറിയേറ്റ് യോഗത്തോട് കൂടി ക്യാമ്പ് സമാപിച്ചു. ജില്ലയിലെ വിവിധ സബ് വിങ്ങുകളുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ മേഖലാ ലീഡേഴ്‌സ് എല്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സംബന്ധിച്ച ക്യാമ്പില്‍ നേതാക്കന്മാര്‍ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുകയും മനക്കരുത്തോടെ കൂടി എല്ലാ വിഷയങ്ങളിലും ദീര്‍ഘവീക്ഷണമുള്ള നിലപാട് ആയിരിക്കണം നേതാക്കള്‍ കൈക്കൊള്ളേണ്ടത് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ബഷീര്‍ ദാരിമി തളങ്കര അഭിപ്രായപ്പെട്ടു. ക്യാമ്പില്‍ ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു. പി എച്ച് അസ്ഹരി കളത്തൂര്‍, സഈദ് അസ്അദി പുഞ്ചാവി, മഹ്‌മൂദ് ദേളി, സയ്യിദ് ഹംദുലില്ലാ തങ്ങള്‍, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ഖലീല്‍ ദാരിമി ബെളിഞ്ച, സിദ്ധിഖ് മൗലവി ബെളിഞ്ച, മൂസ നിസാമി നാട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *