CLOSE

കാസറഗോഡ് ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

Share

ജില്ലയില്‍ 6 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1350. ജില്ലയില്‍ 93 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 5 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 308 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. (ആര്‍ ടി പി സി ആര്‍ 143, ആന്റിജന്‍ 162) 16 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി ഒരാള്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ഇത് വരെ 166503 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164959 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.