കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാത്ത
ചാര്‍ജ്ജ് വര്‍ദ്ധനവ് സ്വീകാര്യമല്ലെന്ന് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന് താലൂക്ക് കമ്മിറ്റി. മിനിമം ചാര്‍ജ്ജ് പത്തു രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു രൂപയായും ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് 2020 ജൂണ്‍ 25 ന് റിപ്പോര്‍ട്ട് നല്‍കിയതാണ്. അന്ന് 78 രൂപയായിരുന്നു ഡീസല്‍ വില. ഇന്ന് സെഞ്ച്വറി അടിച്ചിരിക്കയാണ്. മിനിമം ചാര്‍ജ്ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് 6 രൂപയായും വര്‍ദ്ധിപ്പിക്കുക, അല്ലാത്ത പക്ഷം ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കുകയും ഡീസലിന് സബ്സിഡി അനുവദിക്കുകയും വേണം. കെ ഗിരീഷ്, സി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പി എ,
ബാലകൃഷ്ണന്, സലിം, ഇബ്രാഹിം ടി വി എന്നിവര്‍ സംസാരിച്ചു.