പെരിയ: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഹിന്ദി വകുപ്പ് പ്രൊഫസറായിരുന്ന ഡോ.എല്‍. സുനിതാ ബായിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഡോ.എല്‍. സുനിതാ ബായ് ജ്ഞാന്‍ പുരസ്കാരം കേരള കേന്ദ്ര സര്‍വ്വകലാശാല ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി. സുപ്രിയക്ക്. ആധുനികതാ കാ പരാഗ് സണ്ക്രമണ് എന്ന കൃതിക്കാണ് പുരസ്കാരം. കൃഷ്ണ സോപതി കി കഹാനി കല, ഹിന്ദി ഉപന്യാസ് ക വിദേശീ പാത്ര് എന്നീ കൃതികളും രചിച്ചിട്ടുണ്ട്. കോഴിക്കേട് സ്വദേശിനിയാണ്. കുസാറ്റിലെ ഹിന്ദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എന്‍. മധുസൂദനന് അവാര്‍ഡ് സമ്മാനിച്ചു.