കാസറഗോഡ്: കാസറഗോഡ് കസബ ഗ്രാമത്തില്‍ നുള്ളിപ്പാടി എന്ന സ്ഥലത്ത് വെച്ച് 180 മില്ലി ലിറ്ററിന്റെ 60 പാക്കറ്റ് കര്‍ണ്ണാടക നിര്‍മിത മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസറഗോഡ് ടൌണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ മധു,എസ് ഐ അശോകന് ഇ പ്രൊബേഷന്‍ എസ് ഐ രാകേഷ്,സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് കാട്ടാമ്പള്ളി,നിജിന്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഹരിപ്രസാദ് (27) s/o ബാബു പൂജാരിയെ പിടികൂടിയത്.