26 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് കാഞ്ഞങ്ങാട് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുകയാണ്. പള്ളിക്കര, മേക്കാട്ട്, അട്ടേങ്ങാനം, കോടോത്ത്, രാവണേശ്വരം കാഞ്ഞങ്ങാട് സൗത്ത്,അടിമാലി എറണാകുളം തുടങ്ങിയ വിദ്യാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒരു അധ്യാപകനില്‍ നിന്ന് കേവലം കുട്ടികള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിനും വിദ്യാലയവുമായി ഇണങ്ങിച്ചേരാന്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുകയും അതില്‍ വിജയം കാണുകയും ചെയ്ത അദ്ധ്യാപകന്.ഒരു വര്‍ഷക്കാലം രാവണീശ്വരം ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചപ്പോള്‍ കോവിഡ് മഹാമാരിക്കിടയില്‍ പകച്ചു നില്‍ക്കാതെ കുട്ടികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവരുടെ വീടുകളിലേക്ക് അധ്യാപകരെയും കൂട്ടിയുള്ള യാത്ര, അവസാനം എത്തിച്ചേര്‍ന്നത് പാണത്തൂര്‍ കമ്മാടിയില്‍.
കുട്ടികളുടെ സര്‍ഗവാസനകളെ തൊട്ടുണര്‍ത്താന്‍ സ്കൂള്‍ റേഡിയോ ഇന്നും ജനമനസ്സുകളില്‍ മായാതെ കിടക്കുന്നു. പൂര്‍വ്വ വിദ്യാര്‍ഥികളെ തേടിപ്പിടിച്ച് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച്.ചിത്ര കലാകാരന്മാരുടെ ചിത്രങ്ങള്‍ സ്പോണ്സര് ചെയ്യിപ്പിച്ച് പിടിഎയുടെ സാമ്പത്തിക സ്വരൂപണം. തുടങ്ങി പുത്തന്‍ ആശയങ്ങള്‍ കൊണ്ടുവന്ന് വിദ്യാലയ പുരോഗതിക്ക് ആക്കം കൂട്ടുന്ന ജനകീയ അധ്യാപകന്, കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ധ്യാപകന്,ഫുട്ബോള്‍ കളി തന്റെ ജീവിതത്തിന്റെ ഭാഗമാക്കി ഇന്നും കൊണ്ടുനടക്കുന്ന അതുല്യ കായിക താരം, എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് ഒരുപാട് പേര്‍ക്ക് മാതൃകയാക്കാവുന്ന മോഹനന് മാസ്റ്റര്‍ അധ്യാപക ജീവിതത്തില്‍ നിന്ന് വിടപറയുന്നത് വിദ്യാര്‍ത്ഥികളുടെ ഹൃദയത്തിലിടം പിടിച്ചു കൊണ്ടാണ്.