CLOSE

പെരുതടി ശ്രീ മഹാദേവ ക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പ്പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4,5,6,7,8 തിയ്യതികളില്‍

Share

രാജപുരം:പെരുതടി ശ്രീ മഹാദേവ ക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പ്പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4,5,6,7,8 തിയ്യതികളില്‍. 4 ന് തിങ്കളാഴ്ച വൈകുന്നേരം നട തുറക്കല്‍, 5.45ന് ആചാര്യവരവേല്‍പ്പ്, 7.30 ന് പുജാദികര്‍മ്മങ്ങള്‍. 5ന് ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍ 6 മണിക്ക് ഗണപതി ഹോമം, ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, വൈകുന്നേരം 5 മണിക്ക് കേളി, തായമ്പക.6 മണിക്ക് കാഴ്ചവരവ്, 6.30 ന് ദീപാരാധന, രാത്രി 8.30 ന് അത്താഴപൂജ ശ്രീഭൂതബലി, ചെണ്ടമേളം 9 മണിക്ക് തിടമ്പ് നൃത്തം. 6 ന് ബുധനാഴ്ച രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തല്‍ ഗണപതി ഹോമം 8.30 ന് മഹാപൂജ ശ്രീവേലി, ചെണ്ടമേളം, ദര്‍ശന ബലി ബട്ടള കാണിക്ക.രാത്രി 9.15ന് വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നിറപറ, തിടമ്പ് നൃത്തം. 7 ന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് പളളിയുണര്‍ത്തല്‍, 12.30ന് കലശപൂജ, ഉച്ചപൂജ വൈകുന്നേരം 5.30 ന് തായമ്പക, 8 മണിക്ക് നിറമാല, അത്താഴപൂജ 9 മണിക്ക് തെയ്യം കൂടല്‍. 8 ന് വെള്ളിയാഴ്ച രാവിലെ മുതല്‍ ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവം ഭൂതം തെയ്യം, വിരന്‍ തെയ്യം, പെരുത്തൂര്‍ ചാമുണ്ഡി, ചേയ്മര്‍, ഗുളികന്‍, തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നു.വൈകുന്നേരം 4 മണിക്ക് ഭഗവതിമുടിയെടുക്കുന്നു.

Leave a Reply

Your email address will not be published.