ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്കൂളില്‍ നടന്ന അനുമോദനവും ഉപഹാര സമര്‍പ്പണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി ആര് പ്രണവന് അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ മുഖ്യാത്ഥിതിയായി. വിരമിക്കുന്ന ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ ശ്രീധരന്, 6 വര്‍ഷത്തിന് ശേഷം മാനേജര്‍ സ്ഥാനം ഒഴിയുന്ന എച്ച് ഹരിഹരന് എന്നിവര്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
2021 വര്‍ഷത്തില്‍ നടന്ന എല്‍ എസ് എസ് പരീക്ഷയില്‍ വിജയിച്ച 21 കുട്ടികളേയും പെരിയ നവോദയ വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ എന്‍ മൃദുരാജ്, ആര്യ എന്‍ എന്നിവരേയും ചടങ്ങില്‍ വെച്ച് ഉപഹാരം നല്കി അനുമോദിച്ചു. പഞ്ചായത്തംഗങ്ങളായ ജലീല്‍ കാപ്പില്‍, ശകുന്തള ഭാസ്കരന്, എസ്എസ്ജി ചെയര്മാന് എച്ച് ഉണ്ണികൃഷ്ണന്, കണ്‍വീനര്‍ ശ്രീധരന് കാവുങ്കാല്‍, ഒഎസ്എ പ്രസിഡന്റ് രമേശ് കുമാര്‍ കുമാര്‍ കൊപ്പല്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീജ രാജന്, എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്റ്റര്‍ രമണി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സവിത കെ പി നന്ദിയും പറഞ്ഞു.