അജാനൂര്‍: ജി എഫ് യു പി സ്കൂളില്‍ കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1കോടി 23 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിയായി. പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
മുഹമ്മദ് മുനീര്‍ വടക്കുമ്പാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനത്ത പൊതുവിദ്യാഭ്യാസം അവസാനിച്ചു വെന്ന് കരുതിയേടുത്തുന്ന് അതിന്റെ ഉയര്‍ച്ചയാണ് പിന്നീട് കണ്ടത് ഇനി ഉന്നത വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന്മന്ത്രി പി.രാജീവ് പറഞ്ഞു.
കെട്ടിടോദ്ഘാടനത്തോടൊപ്പം സ്കൂളിന്റ് എണ്‍പത്തിരണ്ടാം വാര്‍ഷികാഘോഷവും, സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക ശ്രീവേദി ടീച്ചറുടെ യാത്രയയപ്പും സംഘടിപ്പിച്ചു.ശ്രീദേവി ടീച്ചര്‍ക്കുള്ള ഉപഹാരം മന്ത്രി പി രാജീവ് സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്,കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. വി. പുഷ്പ,ബേക്കല്‍ എ. ഇ. ഒ കെ. ശ്രീധരന് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
ലക്ഷ്മി തമ്പാന് ,അജാനൂര്‍ ഗ്രാമപഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്
ഷീബ ഉമ്മര്‍,അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അശോകന് ഇട്ടമ്മല്‍,കെ രവീന്ദ്രന്, ഇ ഇബ്രാഹിം, സി എച്ച് ഹംസ,പി.ടി.എ. പ്രസിഡണ്ട് കെ. ജി. സജീവന്, ബേക്കല്‍ ബി.പി.ഒ. കെ. എം. ദിലീപ്കുമാര്,രാഷ്ട്രീയ പ്രതിനിധികളായ
രാജ്മോഹന്‍,കരുണാകരന് കുന്നത്ത് , എക്കാല്‍ കുഞ്ഞിരാമന്,മുബാറക് ഹസൈനാര്‍ ഹാജി, എം. ഹമീദ് ഹാജി, രാമകൃഷ്ണന് കൊത്തിക്കാല്‍
എ.സുരേഷ് ,. പി. മുഹമ്മദ്കുഞ്ഞി ഹാജി
സ്റ്റാഫ് സെക്രട്ടറിഎം. രാകേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ സ്വാഗതവും,അജാനൂര്‍
ജി എഫ് യു പി ഹെഡ്മിസ്ട്രസ് സി. കെ
ശ്രീദേവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്ന് സംഘടിപ്പിച്ചു.