CLOSE

കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയിലുള്ള ശ്രീലാലിനും നിതിനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്

Share

പാലക്കുന്ന്: കച്ചില്ലം തറവാട്ടിലെ കളിയാട്ടത്തിന് മുന്നോടിയായി നടന്ന കുളിച്ചുതോറ്റത്തില്‍ പങ്കെടുത്ത് കോട്ടിക്കുളത്തെ കടവരാന്തയിലിരിക്കെയാണ് ഒരാഴ്ച മുന്‍പ് കാസര്‍കോട് ഭാഗത്ത് നിന്നുള്ള കാര്‍ നിയന്ത്രണം വിട്ട് മൂന്ന് ചെറുപ്പക്കാരെ ഇടിച്ചിട്ടത്. ഒരാള്‍ മരണപ്പെട്ടുവെങ്കിലും മറ്റു രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സയിലാണിപ്പോള്‍. അതില്‍ ശ്രീലാല്‍ (15) ഗുരുതരാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ട് ഓപ്പറേഷനുകള്‍ കഴിഞ്ഞു. ഒരു വൃക്ക നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റേതിന് ഭാഗികമായ തകരാറുമുണ്ട്. എല്ലുകള്‍ക്കും കാര്യമായ ക്ഷതമേറ്റ ശ്രീലാല്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ് ശ്രീലാല്‍.

കൈ എല്ലുകള്‍ പൊട്ടി, ദേഹത്ത് പരിക്കുകളുമായി കാസര്‍കോട് ചികിത്സയിലുള്ള നിധിന്‍ (19) പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സഹായിക്കാന്‍ സന്മനസ്സുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബങ്ങള്‍. ശ്രീലാലിന്റ മാത്രം ചികിത്സയ്ക്ക് 35 ലക്ഷത്തോളം രൂപ വേണ്ടിവരും. മത്സ്യത്തൊഴിലാളികളായ നിര്‍ധന കുടുംബത്തില്‍ പെടുന്ന ഇവര്‍ക്ക് ഇത്രയും ഭാരിച്ച തുക കണ്ടെത്താനാവില്ല. ഇവരുടെ ദുരവസ്ഥ നന്നായി അറിയാവുന്ന കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികരും നാട്ടുകാരും കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഭാരവാഹികള്‍: വി. ആര്‍. സുരേന്ദ്രനാഥ് (പ്രസിഡന്റ്) ടി.വി. ഭാര്‍ഗവന്‍ (സെക്രട്ടറി) ജി. സന്തോഷ്‌കുമാര്‍ (ഖജാന്‍ജി) പാലക്കുന്നിലുള്ള ഫെഡറല്‍ ബാങ്ക് ഉദുമ ശാഖയില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.

അക്കൌണ്ട് നമ്പര്‍-18910100067909.
IFSC – FDRL0001891.
MICR -671049003.
ഗൂഗിള്‍ പേ – 9061225601.

Leave a Reply

Your email address will not be published.