ചെറുവത്തൂര്‍: കാടാങ്കോട് ഗവണ്മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍എന്‍എസ്എസ് യൂണിറ്റ് നീലേശ്വരം ജീവനം പദ്ധതിയുടെ സഹകരണത്തോടെ ആയിരത്തില്‍പരം കണ്ടല്‍ കാടുകള്‍ വച്ചുപിടിപ്പിക്കലിന് ആരംഭം കുറിച്ചു. ഇതിന്റെ ഉദ്ഘാടനം സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് റോവര്‍ വിഭാഗം സംസ്ഥാന കമ്മീഷണറും പരിസ്ഥിതി പ്രവര്‍ത്തകനുമായ അജിത് സി കളനാട് നിര്‍വ്വഹിച്ചു. കോട്ടവാള പുഴയുടെ തീരത്ത് ആണ് തൈകള്‍ വച്ചുപിടിപ്പിച്ചത്. കേരളം മുഴുവന്‍ ഇത്തരം പദ്ധതികള്‍ ചെയ്തുവരുന്ന ജീവനം പദ്ധതി ഡയറക്ടറും പ്രാദേശിക ശാസ്ത്രജ്ഞനുമായ ദിവാകരന് കടിഞ്ഞിമൂല യാണ് തൈകള്‍ എത്തിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി പവിത്രന് അദ്ധ്യക്ഷനായിരുന്നു. പി.ടി. എ വൈസ് പ്രസിഡന്റ് യൂസഫ് കോട്ടക്കാല്‍,ദിവാകരന് കടിഞ്ഞിമൂല, ബാബു കടവത്ത്, അരുണ്‍ ദാസ് വിദ്യാനഗര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോഫിയ ഈ.കെ സ്വാഗതവും വളണ്ടിയര്‍ ഋതിക എസ് ശശിധരന് നന്ദിയും പറഞ്ഞു.