കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റി കോട്ടച്ചേരി കൃഷ്ണ നഴ്സിംഗ് ഹോം ഏറ്റെടുത്ത് സഹകരണ ആശുപത്രിയായി തുടങ്ങുന്നതിന് മുന്നോടിയായുള്ള ധാരണാപത്രം കൈമാറി. ഡോക്ടര്‍ കെ. പി. കൃഷ്ണന് നായരുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോക്ടറുടെ പ്രിയ സഹധര്‍മ്മിണി വാരി ക്കര സതിയമ്മ, മകന് ഡോക്ടര്‍ കൃഷ്ണന്. വി. നായര്‍, മകള്‍ വി. മല്ലിക എന്നിവര്‍ ചേര്‍ന്ന് സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് പി. അപ്പുക്കുട്ടന് സെക്രട്ടറി സി. ബാലകൃഷ്ണന്, വൈസ് പ്രസിഡണ്ട് വി. വി. രമേശന് എന്നിവര്‍ക്ക് ധാരണാപത്രം കൈമാറി.ചടങ്ങില്‍ ഡയറക്ടര്‍മാരായ എം. ശ്രീകണ്ഠന് നായര്‍,
കെ. ആര് ബല്‍രാജ്, ഡോക്ടര്‍ രമ്യ,
എം. മുഹമ്മദ് കുഞ്ഞി, കെ.വി.സുശീല,
സുനു ഗംഗാധരന്, അശോകന് അതിയാമ്പൂര്
പൗര പ്രമുഖരായ കോടോത്ത് വേണു രാജ്,,പ്രദീപന് എം.എസ് എന്നിവര്‍ സംബന്ധിച്ചു.