CLOSE

മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നടത്തി

Share

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ചെങ്കള സി.ഡി.എസ്സ്-ന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ അദ്ധ്യക്ഷത വഹിച്ചു. 48 അയല്‍ക്കുട്ടങ്ങള്‍ക്കായി 2,26,50,000 രൂപ വിതരണം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എന്‍. ദേവിദാസ് അയല്‍ക്കുട്ടങ്ങള്‍ക്കുള്ള വായ്പ വിതരണം നടത്തി. കെ.എസ്.ബി.സി.ഡി.സി് ജില്ലാ മാനേജര്‍ എന്‍.എം മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസറഗോഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍,ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം , ചെങ്കള ഗ്രാമ പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സൈനാര്‍ ബദ്രിയ, ചെങ്കള ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലിം ഇടനീര്‍,ചെങ്കള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അര്‍ഷിഫ അര്‍ഷാദ്, ചെങ്കള ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് വൈസ് ചെയര്‍പേഴ്‌സണ്‍ .ബീഫാത്തിമ,ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സവിത , ഫരീദ അബൂബക്കര്‍ , ഖൈറുന്നീസ, രാഘവേന്ദ്ര, ഖൈറുന്നീസ സുലൈമാന്‍, ഫാത്തിമത്ത് സര്‍ഫു ഷൌക്കത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസറഗോഡ് ജൂനിയര്‍ അസിസ്റ്റന്റ് അരവിന്ദ് രാജ് കോര്‍പ്പറേഷന്റെ വിവിധ വായ്പാപദ്ധതികള്‍ സംബന്ധിച്ച് വിവരണം നല്‍കി. ചെങ്കള ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ എസ്.സുനിത സ്വാഗതവും ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി കെ ജി ഗീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.