രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനമായി തുടങ്ങുന്ന പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നാലാം തീയതി രാവിലെ 10.30 ന് നടക്കും. പ്രവാസി കുടുംബങ്ങളുടെ ക്ഷേമവും, ഉന്നമനവും ലക്ഷ്യമിട്ടാണ് സംരംഭം തുടങ്ങുന്നത്. നാട്ടിലെ പ്രവാസികളുടെ ഏറെക്കാലത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ കെ 592 എന്ന് ഭാരവാഹികള്‍ പറഞ്ഞു.
കേരള പ്രവാസി സംഘം പനത്തടി ഏരിയാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ ഈ സഹകരണ സംഘത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍ 4 തിങ്കളാഴ്ച രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും എന്ന് പനത്തടി പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് സിജോ ടി ചാമക്കാല, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.വിനോദ്,വി.ജയരാജന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.