CLOSE

കാസര്‍കോട് ജനറല്‍ ആശുപത്രി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ ഒപി പ്രവര്‍ത്തന സമയം പ്രതിപാദിച്ചു കൊണ്ടുള്ള ഡയറക്ടറി പുറത്തിറക്കി

Share

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ ഒപി പ്രവര്‍ത്തന സമയം പ്രതിപാദിച്ചു കൊണ്ടുള്ള ഡയറക്ടറി പുറത്തിറക്കി. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ പ്രവര്‍ത്തന സമയം അറിയാത്തത് കൊണ്ടുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് .മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്) കാസര്‍കോട് യൂണിറ്റ് ഡയറക്ടറി ഒരുക്കിയത്.

എം.എസ്.എസ് ഖത്തര്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ.എം.പി ഷാഫി ഹാജി, എം.എസ്.എസ് സംസ്ഥാന മീഡിയ വിങ്ങ് ചെയര്‍മാന്‍ അഡ്വ. ബേവിഞ്ച അബ്ദുല്ലക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. 2020- 23 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം സംസ്ഥആന പ്രവര്‍ത്തക സമിതി അംഗം എം.എ നാസര്‍ കാഞ്ഞങ്ങാട് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി.എ അഹമദ് കബീര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ ചെംനാട്, ഷാഫി. എ നെല്ലിക്കുന്ന്, മധൂര്‍ ഷെരീഫ്, അന്‍വര്‍ ചിത്താരി, മുഹമ്മദ് സാലിഹ്, പി.ഇ.എ.റഹ്മാന്‍ പാണത്തൂര്‍, മുബാറക് അബു, ഷമീര്‍ ആമസോണിക്സ്, റഫീഖ് നായന്‍മാര്‍മൂല എന്നിവര്‍ സംസാരിച്ചു, സെക്രട്ടറി പി.എംമുഹമ്മദ് ഹനീഫ് സ്വാഗതവും, ട്രഷറര്‍ മുജീബ് തളങ്കര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.