നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പുനപ്രതിഷ്ഠാ ബ്രഹ്മകലശോല്‍സവവും തെയ്യംകെട്ടുല്സവവും 8 നു തുടങ്ങും. തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് താന്ത്രിക ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കും. 8 നു വൈകിട്ട് പശുദാന പുണ്യാഹം, വാസ്തുഹോമം, വാസ്തുബലി, ഭഗവതി സേവ, സര്‍പ്പബലി, അത്താഴപൂജ. 9 നു രാവിലെ മുതല്‍ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ബിംബശുദ്ധി, കലശപൂജ, ആചാര്യവരണം, 9 നു രാവിലെ 11. 30 നും 12.30 നും മധ്യേയാണ് പുനപ്രതിഷ്ഠാ ചടങ്ങ്. ഉച്ചപൂജയ്ക്കു ശേഷം അന്നദാനം.
രാത്രി 8 നു തെയ്യംകൂടല്‍, 9നു കുളിച്ചുതോറ്റം, തുടര്‍ന്ന് അന്തിത്തെയ്യങ്ങള്. 10 നു പുലര്‍ച്ചെ 5 നു പുതിയഭഗവതി പുറപ്പാട്. 10 മണി മുതല്‍ ചൂളിയാര്‍ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി പുറപ്പാട്. 2 മണിക്ക് മൂവാളംകുഴി ചാമുണ്ഡി അരങ്ങിലെത്തും. തുടര്‍ന്ന് അന്നദാനത്തോടെ സമാപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാര്‍ഥനാ കളിയാട്ടവുമുണ്ടാകും.