പാലക്കുന്ന് : കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കോട്ടിക്കുളത്തെ ശ്രീലാലിന്റെയും എല്ലിന് ക്ഷതമേറ്റ് ദേഹത്ത് പരുക്ക് പറ്റി കാസര്‍കോട് സ്വകാര്യ ആശുപത്രിയിലുള്ള നിതിന്റെയും ചികിത്സ ഫണ്ടിലേക്ക് ‘തീരം ദുബായ് ആന്‍ഡ് നോര്‍ത്ത് എമിറേറ്റ്സ് കൈത്താങ്ങ്’ സ്വരൂപിച്ച സഹായനിധി കൈമാറി. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സന്നിധിയില്‍ സ്ഥാനികര്‍ തുക ഏറ്റുവാങ്ങി. പ്രവാസി കമ്മിറ്റി സെക്രട്ടറി മഹേഷ് ബാബു, തീരം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പദ്മനാഭന്, വി.വി. മോഹന്‍ദാസ്, വനിതാ വിഭാഗം പ്രതിനിധി പരിജ പ്രദീപ്, ക്ഷേത്ര ഭരണ സമിതി
ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.