രാജപുരം: സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെയും ഏ കെ ജി പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാര്‍ട്ടി ഏരിയ കമ്മറ്റി അംഗംപി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.എ പ്രഭാകരന് അധ്യക്ഷനായി.
ജോഷി ജോര്‍ജ്, എ.കെ രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സംഘടന എന്ന വിഷയത്തില്‍ വി കരുണാകരന് നായരും, പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജന സംഘടനയും എന്ന വിഷയത്തില്‍ അഡ്വ: ബി മോഹന്‍ കുമാറും ക്ലാസ് എടുത്തു. വിവിധ ക്ലാസുകളില്‍ രനിത ശശിന്ദ്രന്, ഇ രാജി എന്നിവര്‍ ക്ലാസ് നിയന്ത്രിച്ചു. കെ.എം ഹനിഫ സ്വാഗതവും, കെ.പി പീറ്റര്‍ നന്ദിയും പറഞ്ഞു.