ഷാര്‍ജ :പാലക്കുന്ന് ഭഗവതി ക്ഷേത്ര ഷാര്‍ജ കമ്മിറ്റി ജനറല്‍ ബോഡിയോഗം സമാപിച്ചു, വിജയകുമാര്‍ പാലാകുന്നിന്റെ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുനീഷ് ടി.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിഹരന് കൊട്ടന് വരവ് ചിലവ് കണക്കവതരിപ്പിച്ച യോഗത്തില്‍ 2022-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് സുരേഷ് കാശി, ജനറല്‍ സെക്രട്ടറി സുനില്‍ അപ്പുടു, ട്രഷറര്‍ സ്നേഹേഷ് പാലക്കുന്ന്, വൈസ് പ്രസിഡന്റ് സുനീഷ് ടി.വി, ജോയിന്റ് സെക്രട്ടറി സുനില്‍ സുരേഷ്, ജോയിന്റ് ട്രഷറര്‍ ആയി രഞ്ജിത്ത് പാലാകുന്നിനെയും തിരഞ്ഞെടുത്തു.