രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ ഗുരുപുരത്തെ ശ്യാംകുമാര്‍ നീതു ദമ്പതികളുടെ മകന് 4 വയസ്സുകാരന് ദക്ഷൂട്ടന്റെ ജന്മദിനത്തില് തന്റെ സമ്പാദ്യം കൈതാങ്ങിലേക്ക് സംഭാവന നല്കി മാതൃകയായി. കൈതാങ്ങിന്റെ പ്രവര്‍ത്തനം കണ്ട് എനിക്കും ഇങ്ങനെ നല്‍കണമെന്ന് മകന് പറഞ്ഞതായി അമ്മ നീതു പറഞ്ഞു. പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ സഹായം ഏറ്റുവാങ്ങി. അയല്‍ സഭ കണ്‍വീനര്‍ ബി മുരളി ,എ ഡി എസ് സെക്രട്ടറി കലാരഞ്ജിനി ,ശ്യാമള., എം.ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.