രാജപുരം: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് പരിധിയില്‍ വാര്‍ഡ് മെമ്പര്‍ ഗോപി പി യുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ ശുചീകരണത്തിന് തുടക്കം കുറിച്ചു.ഡെങ്കിപനി ക്കെതിരായുള്ള ജാഗ്രത നോട്ടീസ്എണ്ണപ്പാറ കുടുംബരോഗ്യകേന്ദ്രത്തിലെ ജെഎച്ച് ഐ നിമിഷ വാര്‍ഡ് മെമ്പര്‍ക്ക് നല്കി കൊണ്ട് കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു.തുടര്‍ ദിവസങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ഊര്‍ജ്ജിത ഗ്രഹസന്ദര്‍ശനവും ഉറവിട നശീകരണ പ്രവര്‍ത്തനവും നടത്തുമെന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിമിഷ അറിയിച്ചു.