വേലാശ്വരം: സി.പി.ഐ.(എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേലാശ്വരം 2nd ബ്രാഞ്ച് കൃഷി ചെയ്ത വെള്ളരി കൃഷിയില്‍ നൂറ് മേനി.
വേലാശ്വരത്തെ കെ.തമ്പായിയുടെ 50 സെന്റ് വയലിലാണ് വെള്ളരി കൃഷി ചെയ്തത്.വിഷമില്ലാത്ത പച്ചക്കറി എല്ലാ വീടുകളിലും എന്ന സന്ദേശം ഇതിലൂടെ ബ്രാഞ്ചിന് നല്കാന് കഴിഞ്ഞു. കോവിഡ് കാലത്ത്ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ കൃഷി ചെയ്ത കപ്പ കൃഷിയില്‍ നിന്നും 10 ക്വിന്റലോളം കപ്പ വിളവെടുത്ത് ബ്രാഞ്ചിലെ മുഴുവന്‍ വീടുകളിലും അമ്പലത്തു തര സ്നേഹാലയത്തിലും വിതരണം ചെയ്തു.കപ്പ കൃഷിയില്‍ നിന്നും കിട്ടിയ പ്രചോദനമാണ് ബ്രാഞ്ചിലെ പ്രവര്‍ത്തകരെ വെള്ളരി കൃഷി ചെയ്യുന്നതിന് പ്രേരിപ്പിച്ചത്.കീടനാശിനിയോ രാസവള മോ ഉപയോഗിക്കാതെ തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചു
കൊണ്ടാണ് വെള്ളരി കൃഷി ചെയ്തത്.ബ്രാഞ്ചിലെ പാര്‍ടി മെമ്പര്‍മാരും അനുഭാവികളും എല്ലാ ദിവസവും കൃഷിക്ക് വെള്ളവും വളവും ഇടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു.വെള്ളരി കൃഷിയുടെ വിളവെടുപ്പ് സി.പി.ഐ (എം) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ: കെ.രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം)ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന് ,ലോക്കല്‍ കമ്മറ്റി മെമ്പര്‍ അഡ്വ: എ.ഗംഗാധരന്, മധുരക്കാട് ബ്രാഞ്ച് സെക്രട്ടറി കെ.ബാലകൃഷ്ണന്, K.S.K.T.U ചിത്താരി വില്ലേജ് കമ്മറ്റി മെമ്പര്‍ അനിത.വി, സഫ്ദര്‍ ഹാശ്മി സ്മാരക ക്ലബ്ബ് പ്രസിഡന്റ് ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.വി.സുകുമാരന്‍ സ്വാഗതവും ആകാശ്.പി നന്ദിയും പറഞ്ഞു. ഏകദേശം 5 കിന്ഡല് വെള്ളരി യാ ണ് ആദ്യ വിളവെടുപ്പില്‍ തന്നെ ലഭിച്ചത്. കൃഷിയിടത്തില്‍ വച്ചുതന്നെ ആദ്യ വിളവെടുപ്പിലെ വെള്ളരികള്‍ കിലോയ്ക്ക് 15 രൂപ തോതില്‍ നല്കി നാട്ടുകാര്‍ തന്നെ വാങ്ങിക്കാന്‍ തയ്യാറായത് പ്രവര്‍ത്തകരില്‍ ഇനിയും മുന്നോട്ടുള്ള കൃഷിക്ക് പ്രേരണ നല്കി.