പാലക്കുന്ന് : കോവിഡ് മഹാമാരിയില്‍ രണ്ട് വര്‍ഷം ഒഴിവാക്കേണ്ടി വന്ന വാര്‍ഷികാഘോഷം പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിവിധ പരിപാടികളോടെ നടന്നു. അംബിക ഓഡിറ്റോറിയത്തില്‍ കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: ബി
ഇഫ്തികര്‍ അഹമ്മദ്
ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി രാജേന്ദ്രന് അദ്ധ്യക്ഷനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്
ഉദയമംഗലം സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ എ. ദിനേശന്, സ്റ്റാഫ് സെക്രട്ടറി സ്വപ്ന മനോജ്, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് അഡ്വ. പി. സതീശന്, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീശുഭ വേണുഗോപാല്‍, കണ്‍വീനര്‍ കെ.വി.രമ്യ എന്നിവര്‍ പ്രസംഗിച്ചു.കഴിഞ്ഞ വര്‍ഷം വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപടികളുമുണ്ടായിരുന്നു.