കാഞ്ഞങ്ങാട്: പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോട്ടച്ചേരി കുന്നുമ്മല്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് നടത്തിയ സമരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയ വൈകല്യങ്ങളുടെ ഭാഗമായിട്ടാണ് പെട്രോള്‍, ഡീസല്‍, പാചകവാതക വില ഗണ്യമായി കൂടുന്നതിന് സാഹചര്യം ഒരുക്കുന്നത് എന്ന് സജിത്ത് അഭിപ്രായപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ക്കെതിരെ വരും നാളുകളില്‍ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സജിത്ത് പറഞ്ഞു ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. ബ്ലോക്ക് ട്രെഷറര്‍ അനീഷ് കുറുമ്പാലം,ഋഷിത, യതീഷ് വാരിക്കാട്ട് ആദര്‍ശ് പി.വി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.