രാജപുരം: പനത്തടി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനായി 2021 – 2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതി യില്‍ ഉള്‍പ്പെടുത്തി വി ഹെല്പ് ജെ.എല്‍.ജി. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം നാളെ രാവിലെ പതിനൊന്ന് മണിക്ക് പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . പി. എം. കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിക്കും.