രാജപുരം: ഉഡുപ്പിയില്‍ നിന്ന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കയനി സബ് സ്റ്റേഷനിലേക്കുള്ള 400 കെവി വൈദ്യൂതി ലൈന്‍ കടന്നു പോകുന്ന ഭാഗത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കണമെന്ന് ഒടയംചാല്‍ വ്യാപാരഭവനില്‍ ചേര്‍ന്ന സംയുക്ത കര്ഷകസമരസമിതി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനും യോഗം തിരുമാനിച്ചു. യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.പ്രഭാകരന് കത്തുണ്ടി അധ്യക്ഷത വഹിച്ചു.ബാലചന്ദ്രന് അടുക്കം, ഡോ. ജോയി ജോസഫ്, കെ നാരായണ കുട്ടി, എം കെ ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഷിനോജ് ചാക്കോ (ചെയര്മാന്), നാരായണന്‍കുട്ടി (കണ്‍വീനര്‍), എം സത്യനാഥന് (ട്രഷറര്‍).