കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോകാരോഗ്യ ദിനാചരണം ശ്രദ്ധേയമായി. ലോകാരോഗ്യ ദിനാചരണം ഡോ: കെ സുബ്ബഗട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സെമിനാര്‍, ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ, പൂന്തോട്ട നിര്‍മ്മാണം, ജീവവായു സംരക്ഷണത്തിനുള്ള നിര്‍ദ്ദേങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്തി. പി.എച്ച് സി ജീവനക്കാരും ആശാപ്രവര്‍ത്തകരും സി.എച്ച്സിയിലുള്ള പൂന്തോട്ടം സംരക്ഷിച്ച് പുതിയ ചെടികള്‍ നട്ടു. നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എ ഗന്നിമോള്‍ സ്വാഗതം പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ര് സി സി ബാലചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.എച്ച്എന്‍ സൂപ്പര്‍വൈസര്‍ എലിസബത്ത് ആനുമൂട്ടില്‍ ,സീനിയര്‍നഴ്സിംഗ് ഓഫീസര്‍ എല്‍.സുധ, വി.കുഞ്ഞാമി, സീനിയര്‍ ക്ലാര്‍ക്ക് കെ. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.