CLOSE

കാറഡുക്കയിലെ ഡിവൈഎഫ്‌ഐ ഇടപെടല്‍: പേഴ്സും ഫോണും നഷ്ടമായി വഴിയാധാരമായ കര്‍ണാടക സ്വദേശിയെ നാട്ടിലെത്തിച്ചു

Share

കാറഡുക്ക: ഡിവൈഎഫ്‌ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകനുമായ ഇരിയണ്ണിയിലെ പി ഡി രതീഷ് ചെര്‍ക്കള വഴി നാട്ടിലേക്ക് വരുമ്പോള്‍ ചെര്‍ക്കള ജാല്‍സൂര്‍ റോഡില്‍ കെ കെ പുറത്ത് നിന്ന് ഒരാള്‍ തന്റെ വാഹനത്തിന് കൈ കാണിച്ചു. വണ്ടി നിര്‍ത്തി അയാളോട് കാര്യം അന്വേഷിച്ചു. ഞാന്‍ കര്‍ണാടക – ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ കല്‍ബുര്‍ഗി പ്രദേശത്തുള്ള ആളാണെന്നും, എന്റെ പേഴ്‌സും ഫോണുമെല്ലാം ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ടുവെന്നും എന്നെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അയാള്‍ വിഷമത്തോടെ പറഞ്ഞു. വിശപ്പും വെയിലിന്റെ ചൂടും കാരണം അയാള്‍ ആകെ ക്ഷീണിതനായിരുന്നുവെന്ന് മനസിലാക്കിയ രതീഷ് ബോവിക്കാനം വരെ അയാളെ കൂടെ കൂട്ടുകയും അവിടെന്ന് ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് DYFI കാറഡുക്ക ബ്ലോക്ക് സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ കെ വി നവീനെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ ഫോണ്‍ നമ്പര്‍ എഴുതി കൊടുത്ത് കര്‍മ്മംതോടിയിലേക്ക് ബസ് കയറ്റി വിട്ടു. ബാക്കി കാര്യങ്ങള്‍ DYFI നോക്കിക്കൊള്ളാം എന്ന് നവീന്‍ രതീഷിനോട് പറഞ്ഞു. അതു പ്രകാരം അയാളെ കര്‍മ്മംതോടിയിലേക്ക് ബസില്‍ കയറ്റി വിട്ടു. ബസ് ഇറങ്ങിയ അദ്ദേഹത്തെ DYFI ബ്ലോക്ക് പ്രസിഡന്റ് രജീഷ് കെ പി കൂട്ടി സിപിഐഎം കാറഡുക്ക ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് DYFI ബ്ലോക്ക് സെക്രട്ടറി നവീനും, രജീഷും ചേര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി.
എന്റെ പേര് ഗൊള്ളലപ്പ ഗൗഡ എന്നും ഗള്‍ബര്‍ഗ സ്വദേശി ആണെന്നും വീട്ടില്‍ സുഖമില്ലാതെ ഒരു ഓപ്പറേഷന്‍ കഴിഞ്ഞു കിടപ്പിലായ അച്ഛനും അമ്മയും മാത്രമാണ് ഉള്ളതെന്നും, നാട്ടില്‍ ഷുഗര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു വരുന്ന ആളാണെന്നും പറഞ്ഞു. മഹാരാഷ്ട്രയിലുള്ള ഒരു സുഹൃത്തിനൊപ്പം തന്റെ ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിന് വേണ്ടി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നുവെന്നും ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങി പോകുകയും എഴുന്നേല്‍ക്കുമ്പോള്‍ സുഹൃത്തിനെ കാണാതാവുകയും ഫോണും, പേഴ്‌സും നഷ്ടപ്പെടുകയും ട്രെയിന്‍ ടിക്കറ്റ് ഉള്‍പ്പെടെ സുഹൃത്തിന്റെ കയ്യില്‍ ആയിരുന്നുവെന്നും അയാള്‍ പറഞ്ഞു. കാസര്‍ഗോഡ് എത്തുമ്പോള്‍ TTR ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍, ടിക്കറ്റ് നഷ്ടപ്പെട്ട വിവരം പറഞ്ഞു. ടിക്കറ്റ് ഇല്ലാത്തെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലായെന്നും ടി ടി ആര്‍ പറഞ്ഞു.തുടര്‍ന്ന് ട്രെനില്‍ നിന്നും കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടു. റെയില്‍വേ പോലീസിനു മുമ്പില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ കര്‍ണാടകയിലേക്ക് പോകുന്ന വലിയ ലോറി ഉണ്ടാകുമെന്നും അതിന് കൈകാട്ടിയാല്‍ അവര്‍ നിര്‍ത്തുമെന്നും അതില്‍ പോയാല്‍ മതിയെന്നും പറഞ്ഞു അവിടെന്ന് പറഞ്ഞയച്ചു. അവരും കൈവിട്ടത്തിന്റെ അടിസ്ഥാനത്തില്‍ മൈസൂര്‍ പോകേണ്ട റോഡ് ആരോടോ ചോദിച്ചു മനസിലാക്കി സുള്ള്യ – ജാല്‍സൂര്‍ റോഡിലൂടെ നടന്നു വരുമ്പോള്‍ നിരവധി വാഹനങ്ങള്‍ക്ക് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയപ്പോള്‍ അവസാനം ദൈവത്തെ പോലെ അയാള്‍ ഇപ്പോള്‍ കാണുന്ന രതീഷിന്റെ മുമ്പില്‍ ഇദ്ദേഹം പെടുന്നത്.
ഈ വിഷയം വൈകാതെ തന്നെ ബ്ലോക്ക് സെക്രട്ടറി കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്തുകയും, ബ്ലോക്ക് കമ്മിറ്റിയിലെ എല്ലാവരും അവരാല്‍ പറ്റുന്ന സഹായം ചെയ്യാമെന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും അറിയിച്ചു. തുടര്‍ന്ന് ബ്ലോക്ക് കമ്മിറ്റി അംഗം അശ്വതി മൈസൂറിലെ പരിചയമുള്ള ഒരു സഖാവിനെ ബന്ധപെടുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും അവിടെ എത്തിയതിനു ശേഷമുള്ള എല്ലാ സഹായവും അവര്‍ ചെയ്യാമെന്നും ഉറപ്പും നല്‍കി. അയാള്‍ക്ക് മൈസൂര്‍ എത്താന്‍ ആവശ്യമായ ബസ് ടിക്കറ്റും, അവിടെന്ന് ഗുല്‍ബര്‍ഗ വരെ പോവാന്‍ ആവശ്യമായ ട്രെയിന്‍ ടിക്കറ്റും ഓണ്‍ലൈന്‍ വഴി എടുത്ത് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആവശ്യത്തിന് ഭക്ഷണവും, കയ്യിലൊരു തുകയും നല്‍കി രാത്രി 9 മണിക്കുള്ള ബാംഗ്ലൂരിലേക്ക് പോകുന്ന KSRTC യില്‍ ബ്ലോക്ക് സെക്രട്ടറി നവിയേട്ടനും, രാജേഷ് ഗാഡിഗുഡ്ഡ, ബിജു നെച്ചിപ്പടുപ്പ്, പ്രദീപ് ജി എന്‍, തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയാക്കി. അദ്ദേഹത്തിന്റെ നാട്ടില്‍ എത്താന്‍ ഏകദേശം 800 കിലോമീറ്റര്‍ യാത്ര ചെയ്യണം.

    മൈസൂര്‍ എത്തിയതിനു ശേഷം നവിയേട്ടനെ ബന്ധപ്പെട്ടിരുന്നു. അവിടെത്തെ സിപിഐ(എം) പ്രവര്‍ത്തകര്‍ രാത്രി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് ജഗദീഷ് എന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഫോണില്‍ നിന്നും ബ്ലോക്ക് സെക്രട്ടറിയെ ബന്ധപ്പെട്ടു. ട്രെയിന്‍ വരുന്ന സമയം വരെ പാര്‍ട്ടി ഓഫീസില്‍ വിശ്രമിച്ച അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്രെയിന്‍ കയറി. ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തിന്റെ നാട്ടിലെത്തി ബ്ലോക്ക് സെക്രട്ടറി നവീനെ വിളിച്ച് ഒരുപാട് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.