മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊളത്തൂര്‍ അജയന് കളവയല്‍ ഗ്രന്ഥാലയം വായനശാല നേതൃത്വത്തത്തില്‍ സാക്ഷരത പഠിതാക്കളുടെ സംഗമവും അനുമോദനവും ആദരവും സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന് പരിപാടി ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ ഗ്രാമത്തില്‍ 1985 ല്‍ ഗവ.സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അന്നത്തെ പ്രഥമാധ്യാപകനായ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ ഉദുമയിലെ കെ വി കരുണാകരന് മാസ്റ്ററെ ചടങ്ങില്‍ മുന്‍ എംഎല്‍എ പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു. ക്രിസ്തുമസ് കരോളിലുടെ ശേഖരിച്ച പണം കൊണ്ട് വായനശാലയിലേക്ക് പുസ്തകം വാങ്ങി നല്കിയ ബാലവേദി കുരുന്നുകളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അനുമോദിച്ചു. പ്രദേശത്തെ സാക്ഷരത പഠിതാക്കളായ മുതിര്‍ന്ന വ്യക്തികള്‍ക്കുളള ആദരകര്മ്മം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബി കെ നാരായണന് നിര്‍വ്വഹിച്ചു. ഗ്രന്ഥാലയത്തിന് വേണ്ടി കെ പൊക്കായി മാസ്റ്റര്‍ സ്വരൂപിച്ച പുസ്തകങ്ങള്‍ കാസര്‍കോട് ലൈബ്രറി സെക്രട്ടറി പി ദാമോദരന്‍ ഏറ്റുവാങ്ങി. ഗ്രന്ഥാലയം നടത്തിയ വിവിധ മത്സര വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വാര്‍ഡ് മെമ്പര്‍ ബി എല്‍ നൂര്ജഹാന് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി, അംഗങ്ങളായ എം ഗോപാലകൃഷ്ണന്, കെ പ്രിയ, കൊളത്തൂര്‍ നയനാര്‍ ഗ്രന്ഥാലയം സെക്രട്ടറി രാധാകൃഷ്ണന് ചാളക്കാട്, കുഞ്ഞിക്കണ്ണന് ചാളക്കാട്, എ നാരായണന് കളവയല്‍, എം കെ നാരായണന്, കെ പ്രദീപ്, സി മണികണ്ഠന്, എം ബാലകൃഷ്ണന്, ഇ സുചിത്ര എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ പൊക്കായി മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ എം പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.