പാലക്കുന്ന് : തിടമ്പ് നൃത്തത്തില്‍ 30 വര്‍ഷം പിന്നിട്ട തിരുവക്കോളി-തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ മേല്‍ശാന്തി കൂടിയായ പ്രശാന്ത അഗ്ഗിത്തായ, ഫോക്കുലോര്‍ പുരസ്കാര ജേതാവ് ലക്ഷ്മികാന്ത അഗ്ഗിത്തായ, വാദ്യകലയില്‍ അരനൂറ്റാണ്ട് പിന്നിട്ട പുല്ലൂര്‍ ബാലകൃഷ്ണന് മാരാര്‍ എന്നിവരെ ആദരിച്ചു. സംസ്കാര ആര്‍ടിസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന് സ്റ്റേറ്റ് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചത്.ക്ഷേത്രം രക്ഷാധികാരി എ. ബാലകൃഷ്ണന് നായര്‍, മംഗളുരു കരുണഇന്ഫ്രാ പ്രോപ്പര്റ്റീസ് എം.ഡി. വി. കരുണാകരന് എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി
മങ്കൊമ്പ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുരേഷ് ബേക്കല്‍ അധ്യക്ഷനായി. എം.പി. കുഞ്ഞിരാമന്, വി. കരുണാകരന്, എ. രാഘവന് നായര്‍, പാലക്കുന്നില്‍ കുട്ടി,
പ്രഭാകരന് പാറമ്മല്‍, ഗംഗാധരന് പള്ളം, ചന്ദ്രശേഖരന് മടിക്കൈ, ബാല്‍രാജ് ബേഡകം, സുരേഷ് മടിക്കൈ എന്നിവര്‍ പ്രസംഗിച്ചു.