നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ ശനിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങ് നടത്തി. തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് വിവിധ താന്ത്രിക, പൂജാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ താന്ത്രിക ചടങ്ങുകളുടെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ബിംബശുദ്ധി, കലശപൂജ, ആചാര്യവരണം എന്നിവ നടത്തി രാവിലെ 11. 30 നും 12.30 നും മധ്യേയാണ് പുനപ്രതിഷ്ഠ നടത്തിയത്. ഉച്ചപൂജയ്ക്ക് ശേഷം അന്നദാനവുമുണ്ടായി ശനിയാഴ്ച രാത്രി തെയ്യം കൂടുന്നതോടെ തെയ്യം കെട്ടുത്സവവും തുടങ്ങി. തുടര്‍ന്ന് കുളിച്ചു തോറ്റങ്ങളും അന്തിത്തെയ്യങ്ങളും. ഞായറാഴ്ച ്രാവിലെ മുതല്‍ ചുളിയാര്‍ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും.ഉച്ചയ്ക്ക് 2 മണിക്ക് മൂവാളംകുഴി ചാമുണ്ഡിയുടെ പുറപ്പാട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുതിയ ഭഗവതിയുടെ പ്രാര്‍ത്ഥനാ കളിയാട്ടവുമുണ്ടാകും.