CLOSE

എന്റെ കേരളം പ്രദര്‍ശന വിപണന മേള ;പ്രാദേശിക സംഘാടക സമിതി 13 ന് 4 മണിക്ക് കാഞ്ഞങ്ങാട്ട്

Share

മേളയുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നത് കിഫ്ബി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം ജില്ലാതല പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം ഏരിയയ്ക്കു പുറമേ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉള്‍പ്പടെനൂറ് വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള ഇരുപതോളം സ്റ്റാളുകള്‍ വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന വിപണനമേള, ടൂറിസം മേള ശാസ്ത്ര സാങ്കതിക പ്രദര്‍ശനം, കുടുംബശ്രീ ഫുഡ് കോര്‍ട്ട് എന്നിവയാണ് പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കുന്നത്. മേളയുടെ ഭാഗമായി കലാസാംസ്‌കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

പ്രാദേശിക സംഘാടക സമിതി
മേളയുടെ നടത്തിപ്പിനായി ഏപ്രില്‍ 13ന് വൈകീട്ട 4 ന് കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പ്രാദേശിക സംഘാടക സമിതി യോഗം ചേരാന്‍ തീരുമാനിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മേളയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നഗരസ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ ഡി പി സി അംഗം വിവി രമേശന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ ,സാമൂഹിക, സംസ്‌ക്കാരിക, സര്‍വീസ് സംഘടന രംഗത്തെ പ്രമുഖരും പങ്കെടുക്കും. മേള വിജയിപ്പിക്കാന്‍ സംഘാടക സമിതിയില്‍ എല്ലാവരുടെയും സാന്നിധ്യം യോഗം അഭ്യര്‍ത്ഥിച്ചു.
ഏപ്രില്‍ 20ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം ചേരും. മേളയുടെ പ്രചരണാര്‍ഥം 19 ന് ക്ലീന്‍ കാസറഗോഡ് ദിനം ആചരിക്കും.
സൈക്കിള്‍ റാലി, ക്വിസ് മത്സരം അനൗണ്‍സ്മെന്റ് മത്സരം, ജീവനക്കാര്‍ക്ക് കലാകായിക മത്സരങ്ങള്‍, ഫ്ളാഷ് മോബ്, വീട്ടമ്മമാര്‍ക്ക് ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്ന് കരകൗശല നിര്‍മാണ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ഏപ്രില്‍ 19ന് ക്ലീന്‍ കാസര്‍കോട് എന്ന പേരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജില്ലാ ശുചിത്വ മിഷന്‍ യൂത്ത് ക്ലബ്ബുകള്‍ എന്നിവയമായി സഹകരിച്ച് സമ്പൂര്‍ണ ശുചീകരണ പരിപാടി സംഘടിപ്പിക്കും. മേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് കിഫ്ബിയാണ്. പ്രദര്‍ശന വിപണന മേളയില്‍ മെയ് 3 മുതല്‍ 9വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസനം, സാമൂഹിക നീതിവകുപ്പ് ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ്,പൊലീസ് വകുപ്പുകള്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. സെമിനാറിന് ശേഷം വൈകീട്ട് ആറ് മണി മുതല്‍ ഓരോ ദിവസവും വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. വാണിജ്യ സേവന കാര്‍ഷിക വിപണന മേളയില്‍ വിവിധ വകുപ്പുകളില്‍ നിന്നായി സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കും. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പടെ ലഭ്യമാകുന്ന മെഗാ മെഡിക്കല്‍ ക്യാമ്പും മേളയുടെ സവിശേഷതയാകും.

കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പരിപാടി വിശദീകരിച്ചു. പരിപാടിയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്ന ചവറ ഐ ഐ ഐ സി യുടെപ്രൊജക്ടമാനേജര്‍ എസ്.കെ. ബിശ്വാസ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേര്‍കെ.സജിത് കുമാര്‍ തദ്ദേശസ്വയംഭത്ത വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ സി എച്ച് ഇക്ബാല്‍,ഡി വൈ എസ് പി സതീഷ് കുമാര്‍ ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ നിവേദ് ഡോ.ഗീതാ ഗുരുദാസ് , ഡോ.എസ്. കെ വിജയകുമാര്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ലക്ഷമി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു കോര്‍കമ്മിറ്റി അംഗങ്ങളായ വിവിധ വകുപ്പു മേധാവികള്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.