CLOSE

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടിക ദുര്‍ബലപ്പെടുത്താനുള്ള നീക്കം ചെറുക്കും: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി

Share

കാസര്‍കോട്: എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത പട്ടികയെ ദുര്‍ബലപ്പെടുത്തി ദുരിതര്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങളെ അട്ടിമറിക്കാനുള്ള മുന്‍ ജില്ലാ കലക്ടര്‍ സജിത് ബാബുവിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തളളി കളയണമെന്ന്
കാസര്‍കോട് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കീടനാശിനി കമ്പനികള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്റെ ഏക പക്ഷീയ റിപ്പോര്‍ട്ട് അംഗീകരിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം വിഷദുരന്തത്തിന്
ഇരയായ കാസര്‍കോട് ജില്ലയിലെ ജനങ്ങളോടും ദുരിതബാധിതരോടുമുള്ള വെല്ലുവിളി യാണെന്ന് യോഗം വിലയിരുത്തി.
മെയ് രണ്ടാം വാരം കാസര്‍കോട് കലക്ട്രേറ്റിനു മുമ്പില്‍ സമര പ്രഖ്യാപന പൊതുയോഗം സംഘടിപ്പിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ദുരിത ബാധിതതര്‍ക്കും നാലാഴ്ചക്കകം ധനസഹായം കൊടുത്ത് തീര്‍ക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു. കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഷ്റഫ്, അഡ്വ. ടി.വി രാജേന്ദ്രന്‍, ബി.സി കുമാരന്‍, സുബൈര്‍ പടുപ്പ്,
മസൂദ് ബോവിക്കാനം, ഷറീഫ് കൊടവഞ്ചി, ഫറീന കോട്ടപ്പുറം,
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍,മന്‍സൂര്‍ മല്ലത്ത്, ടി ശോഭന,
ഷെരീഫ് മുഗു, ടി മാധവന്‍ മാസ്റ്റര്‍, ശ്രീനിവാസ പെര്‍ല, മഹമൂദ് വട്ടയക്കാട്, പി കൃഷ്ണന്‍,മേരി അബ്രഹാം, എസ്.കെ കുഞ്ഞികൃഷ്ണന്‍, ശിവകുമാര്‍, ഉമ്മര്‍, കെ.കെ കൃഷ്ണന്‍, മൈമൂന, മിസ്രിയ സംബന്ധിച്ചു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി പുനഃസംഘടിപ്പിച്ചു.
ഭാരവാഹികള്‍: ഡോ.ഡി സുരേന്ദ്രനാഥ് (ചെയര്‍മാന്‍), കെ.ബി മുഹമ്മദ് കുഞ്ഞി(ജനറല്‍ കണ്‍വീനര്‍),അഡ്വ.ടി.വി രാജേന്ദ്രന്‍, സുബൈര്‍ പടുപ്പ്, മസൂദ് ബോവി ക്കാനം,ടി ശോഭന (വൈസ് ചെയര്‍മാന്‍) ഷെരീഫ് കൊടവഞ്ചി,
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍,ബി.സി കുമാരന്‍, ശ്രീനിവാസ നായക് സ്വര്‍ഗ്ഗ
(കണ്‍വീനര്‍), മന്‍സൂര്‍ മല്ലത്ത് (മീഡിയ കണ്‍വീനര്‍).

Leave a Reply

Your email address will not be published.