CLOSE

കുടുംബശ്രീ പ്രവര്‍ത്തകരുടെ വിഷരഹിത വിഷുചന്ത കാഞ്ഞങ്ങാട്ട് തുടങ്ങി

Share

വിഷരഹിത വിഭവങ്ങളുമായി വിഷുവിനെ വരവേല്‍ക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ വിഷരഹിത വിഷുചന്ത കാഞ്ഞങ്ങാട്ട് തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തമായി കൃഷി ചെയ്‌തെടുത്ത ജൈവ പച്ചക്കറികളും, ഭക്ഷ്യ ഉത്പന്നങ്ങളും, വിവിധ തരത്തിലുള്ള ഉടുപ്പുകളും കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഒരുക്കിയ സ്റ്റാളുകളിലാണ് വില്‍പ്പന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മായം കലര്‍ന്ന ഭക്ഷ്യോത്പ്പന്നങ്ങളുടെ ഇറക്കുമതി തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉത്സവ കാലങ്ങളില്‍ ചന്തകള്‍ നടത്തുന്നത്. പുതിയകോട്ട മിനി സിവില്‍ സ്റ്റേഷന് സമീപത്തും കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരായ സൂര്യ ജാനകി, കെ .സുജിനി, വൈസ് ചെയര്‍പേഴ്‌സണ്‍മാരായ കെ.വി.ഉഷ, ആശ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ സ്റ്റാളിന്റെ പ്രത്യേകതയാണ്. വിഷുവിന് തലേ ദിവസം വരെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. ചന്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.അഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുളള, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.അനിശന്‍, കൗണ്‍സിലര്‍മാരായ കുസുമം ഹെഗ്‌ഡെ കെ.രവീന്ദ്രര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.