CLOSE

വിഷുവിനെ വരവേല്‍ക്കാന്‍ വിഷു ചന്ത ഒരുങ്ങി

Share

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കുണ്ടംകുഴിയില്‍ വിഷുചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ വിഷുചന്ത ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വരദരാജ് അധ്യക്ഷത വഹിച്ചു .ടീം ബേഡകം കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ വിളവെടുത്ത നാടന്‍ പച്ചക്കറികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍, പലഹാരങ്ങള്‍, പപ്പടം, അച്ചാറുകള്‍, കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് എല്‍ കെ നിര്‍മ്മാണ യൂണിറ്റ് നിര്‍മ്മിച്ച ചെരുപ്പുകള്‍, ബേഡകം ടെക്‌സ്‌റ്റൈല്‍ ഉത്പ്പന്നങ്ങള്‍, കുടുംബശ്രീ ആശ്രയ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച വിഷു ചട്ടി എന്നിവയാണ് വിഷു ചന്തയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച്ച മുതല്‍ പായസം മേള, ലൈവ്കിച്ചന്‍, ഫ്രൂട്ട് കോര്‍ണര്‍, നോമ്പ് തുറ മേള, കണി കോര്‍ണര്‍ എന്നിവ ഉണ്ടായിരിക്കും. ഏപ്രില്‍ 11 മുതല്‍ 14 വരെയാണ് ചന്ത.
എ ഡി എം സി ഇക്ബാല്‍, ഡി പി സി സര്‍ക്കാര്‍ നോമിനി സി രാമചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത ഗോപി, പി വസന്തകുമാരി, മെമ്പര്‍മാരായ കെ പ്രിയ, ശാന്ത കുമാരി, എം തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം ഗുലാബി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ബി സുനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.