CLOSE

ചാലിങ്കാല്‍ പ്രിയദര്‍ശി നി കലാകായിക വേദി സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു.

Share

പെരിയ: ചാലിങ്കാല്‍ പ്രിയദര്‍ശിനി കലാകായിക വേദി യുടെ നേതൃത്വത്തില്‍ പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച വി.ഗോപി മാസ്റ്റര്‍ക്കും ചാലിങ്കാല്‍ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിന്നും വിരമിച്ച കെ.വി. ഗീത ടീച്ചര്‍ക്കും സ്‌നേഹാദരം ഒരുക്കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ഖാദര്‍ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ അധ്യക്ഷനായി. പുല്ലൂര്‍-പെരിയ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍, ജി. എച്ച്.എസ്.എസ് പെരിയ ഹെഡ്മാസ്റ്റര്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണന്‍, ചാലിങ്കാല്‍ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ പ്രസിഡണ്ട് സി. കെ. വിജയന്‍, സണ്‍ഡേസ്‌കൂള്‍ പ്രസിഡണ്ട് വി. ഭാസ്‌കരന്‍, കെ ശങ്കരന്‍ മാസ്റ്റര്‍ കേളോത്ത്, പി.കെ. രാമകൃഷ്ണന്‍,കെ വി ഗംഗാധരന്‍, കെ. വി.സോമന്‍, സി.കൃഷ്ണകുമാര്‍,
കെ.ഗോപാലന്‍, നിഷ സൂരജ്, എന്നിവര്‍ സംസാരിച്ചു.പ്രിയദര്‍ശിനി ചാലിങ്കാല്‍ പ്രസിഡണ്ട് പി.നാരായണന്‍ സ്വാഗതവും സി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.