പെരിയ::അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പെരളം യൂണിറ്റ് മാതൃക സമ്മേളനം പെരളം റെഡ് യങ്സ് ക്ലബ്ബില്‍ വച്ച് നടന്നു ഏരിയ കമ്മിറ്റി അംഗം കെ. വി. സുജാത ടീച്ചര്‍ ഉത്ഘാടനം ചെയ്തു സംഘാടക സമിതിക്കുവേണ്ടി പി. കുഞ്ഞികേളു സ്വാഗതം പറഞ്ഞു ശ്രീജ. കെ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മഹിളാനേതാവ് എ. കമ്മടത്തു പതാക ഉയര്‍ത്തുകയും, ഷീബ. ടി രക്തസാക്ഷി പ്രമേയവും, ശ്രീജകൃഷ്ണന് അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ. സീത പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി വി. നാരായണന് മാസ്റ്റര്‍,ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ എം. വി. നാരായണന്, പി. നാരായണന് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍വച്ച് ഓട്ടോമാറ്റിക് സാനിറ്റയി സര് യന്ത്രം നിര്‍മ്മിച്ച സിദ്ധാര്ത്ഥദ് , കരാട്ടേയില്‍ ജില്ല ചാമ്പ്യനായ അഭിജിത്, ആശ വര്‍ക്കര്‍ ബിന്ദു എന്നിവരെ അനുമോദിച്ചു. ഏരിയ സെക്രട്ടറി സുനു ഗംഗാ ദരന്‍, വില്ലേജ് സെക്രട്ടറി കെ. രോഹിണി, എന്നിവര്‍ സംസാരിച്ചു വില്ലേജ് കമ്മിറ്റി മെമ്പര്‍മാരായ സരോജിനി തട്ടുമ്മല്‍, ഷീജ, മിനി, ലത, നിര്‍മ്മല, പ്രീതി, കാര്‍ത്തിയായനി എന്നിവര്‍ പങ്കെടുത്തു സമ്മേളനത്തില്‍ യൂണിറ്റിനെ രണ്ടായി വിഭജിച്ചു, പെരളം 1 പ്രസിഡന്റ് ആയി ലക്ഷ്മി വി, സെക്രട്ടറി രോഹിണി. കെ പെരളം പെരളം രണ്ടിന്റെ പ്രസിഡണ്ടായി ലത. കെ, സെക്രട്ടറി ശ്യാമള. കെ എന്നിവരെ തെരെഞ്ഞെടുത്തു.