നീലേശ്വരം എടത്തോട് റോഡില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് മുതല്‍ നരിമാളം വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 16 ശനിയാഴ്ച്ച മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. നീലേശ്വരത്ത് നിന്നും എടത്തോട് ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ യൂണിവേഴ്സിറ്റി ക്യാമ്പസിനടുത്ത് നിന്നും വലത് തിരിഞ്ഞ് നീലായി റോഡ് വഴിയും, എടത്തോട് നിന്നും നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബങ്കളം റോഡ് വഴിയും തിരിഞ്ഞ് പോകണം.