രാജപുരം: കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി, പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പനത്തടി, കള്ളാര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് പൂരക്കളി, സംഗീതം, ഓട്ടംതുള്ളല്‍ എന്നിവയില്‍ നടക്കുന്ന സൗജന്യ പരിശീലന സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്‍ അധ്യക്ഷയായി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം പത്മകുമാരി, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ വിന്‍സന്റ്, മിനി ഫിലിപ്പ്, എം അജിത്ത്, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, ഇ കെ സതിഷ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ടീമുകള്‍ക്ക് ഉപഹാരം നല്‍കി. ഭാരവാഹികള്‍: കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ( ചെയര്‍മാന്‍), എ കെ രാജേന്ദ്രന്‍ (കണ്‍വീനര്‍), പൂരക്കളി, സംഗീതം, ഓട്ടംതുള്ളല്‍ എന്നിവയില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 5 വയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികളും, മുതിര്‍ന്നവരും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ പേര് തരണം. ഫോണ്‍: 9400546123, 9447650594.