വേലാശ്വരം: ബേക്കല്‍ ഉപജില്ലയിലെ, പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്ക്കുന്ന വേലാശ്വരം ഗവണ്മെന്റ് യുപിസ്കൂള്‍ വിജയോത്സവം വിവിധ പരിപാടികളോടെ നടന്നു. വിജയോ ത്സവത്തിന്റെ ഭാഗമായി കിങ്ങിണി ചെപ്പ്, കാവ്യാമൃതം, എല്‍. എസ്.എസ്, യു.എസ്. എസ് ജേതാക്കള്‍ക്കുള്ള അനുമോദനം, വിവിധ മത്സര വിജയികള്‍ക്കുള്ള അനുമോദനം എന്നിവയും നടന്നു. വിജയോത്സവത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വക്കറ്റ് എ. ഗംഗാധരന് അധ്യക്ഷനായി. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന് അനുമോദനം നടത്തി. കെ. എം. ദിലീപ് കുമാര്‍, പി. വി.അജയന്, എ. കെ. ഗോപാലന്, വി. വി രജിത, പി.പി.ജയന് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് സി.പി. വി.വിനോദ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. വി. ശശികുമാര്‍ നന്ദിയും പറഞ്ഞു. മെയ് 30 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ശ്രീധരന് വേലാശ്വരം ഗവണ്മെന്റ് യുപി സ്കൂള്‍ പിടിഎ കമ്മിറ്റിയുടെയും സ്റ്റാഫി ന്റെയും യാത്രയയപ്പും ഉപഹാര വിതരണവും ചടങ്ങില്‍ വച്ച് നടന്നു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.