രാജപുരം: കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുളള പയ്യന്നൂര്‍ ഖാദി സൗഭാഗ്യയുടെ വില്‍പ്പന കേന്ദ്രം ചുള്ളിക്കരയില്ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ആദ്യവില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, കേടോം ബേളൂര്‍ പഞ്ചായത്തംഗങ്ങളായ ആന്‍സി ജോസഫ്, ബിന്ദു കൃഷ്ണന്.
കള്ളാര്‍ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍, ചുള്ളിക്കര സെന്റ് മേരിസ് പള്ളി വികാരി ഫാ.ജോഷി വല്ലാര്‍കാട്ടില്‍, പനത്തടി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ഷാലു മാത്യു, എം വി കൃഷ്ണന്, സി കുഞ്ഞിക്കണ്ണന്, ഒക്ലാവ് കൃഷണന്, സജി പ്ലച്ചേരിപ്പുറത്ത്, സാജു പാമ്പയ്ക്കല്‍, പി കെ ശശിധരന്, എ സി മാത്യു, പി.കെ ഗോപാലന്, എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന് നമ്പൂതിരി സ്വാഗതവും സിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.