നടപ്പ് സാമ്പത്തിക വര്‍ഷം 100 % നികുതി പിരിവ് കൈവരിച്ച ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും കാസര്‍കോട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെ അനുമോദനം. എ ഡി പി കെ വി ഹരിദാസാണ് അനുമോദനം നല്‍കിയത്.
തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 100 % നികുതി പൂര്‍ത്തീകരിക്കുന്നത്. ചടങ്ങില്‍ പ്രസിഡന്റ് ധന്യ. എം. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ മാധവന് സംസാരിച്ചു. സെക്രട്ടറി ഭരതന് നായര്‍ എ സ്വാഗതവും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി വരദരാജ് നന്ദിയും പറഞ്ഞു.