CLOSE

പൂടംകല്ല് -ബളാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം അയ്യങ്കാവ് ഉഷസ് വായന ശാല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു

Share

രാജപുരം :അയ്യങ്കാവ് ഉഷസ് വായന ശാല വാര്‍ഷിക ജനറല്‍ ബോഡി യോഗം വായനശാലയില്‍ വെച്ച് നടന്നു.
പ്രസിഡന്റ് ബി. രത്നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷാദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും,വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.ജോയിന്റ് സെക്രട്ടറി ഹമീദ്.എ നന്ദി പറഞ്ഞു.
വെള്ളരിക്കുണ്ട് താലൂക്ക്, സപ്ലൈ ഓഫീസ്, പൂടംകല്ല് താലൂക്കാശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിപ്പെടാനുള്ള യാത്ര സൗകര്യം പരിഗണിച്ച് പൂടംകല്ല് -ബളാല്‍ റോഡ്‌പൊതു മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികള്‍ : കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (രക്ഷാധികാരി), ബി രത്‌നാകരന്‍ നമ്പ്യാര്‍ (പ്രസിഡന്റ്), എ. കെ. മാധവന്‍.(വൈസ് പ്രസിഡന്റ്), ജിഷാദ്. സി (സെക്രട്ടറി), ഹമീദ്.എ. (ജോയിന്റ് സെക്രട്ടറി), വി. കെ നാരായണന്‍( ട്രഷറര്‍) കുമാരന്‍ കെ ,ശംസുദ്ധീന്‍. എ , റെജി കെ ആര്‍, ശ്രീജിത്ത് എ. കെ, പുരുഷോത്തമന്‍ എ എന്നിവരടങ്ങിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published.