CLOSE

നടപ്പ് സാമ്പത്തിക വര്‍ഷം നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ച പനത്തടി ഗ്രാമപഞ്ചായത്തിന് അനുമോദനം

Share

രാജപുരം: നടപ്പ് സാമ്പത്തിക വര്‍ഷം നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ച പനത്തടി ഗ്രാമപഞ്ചായത്തിന്റെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും കാസര്‍കോട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെ അനുമോദനം. എ ഡി പി ഹരിദാസ് പഞ്ചായത്ത് ഓഫീസില്‍ എത്തിയാണ് അനുമോദനം നല്‍കിയത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് എ ഡി പി ഹരിദാസില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ജനപ്രതിനിധികളും ജീവനക്കാരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *