പാലക്കുന്ന് :നീണ്ടകാലത്തെ സാങ്കേതിക, നിയമ ക്കുരുക്കില്‍ പെട്ട്
നീണ്ടുപോയ ഉദുമ പഞ്ചായത്ത് ചന്ദ്രാലയം-പട്ടത്താനം വയല്‍ റോഡ് സി.ച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാര്‍ഡില്‍ ഉദുമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ടാറിങ്ങ് പൂര്‍ത്തിയാക്കി ഈ റോഡ് ഗതാഗത യോഗ്യമാക്കിയത്. പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുധാകരന്, വാര്‍ഡ് അംഗം പി. ആര് പുഷ്പാവതി, മധു മുതിയക്കാല്‍, വി. കരുണാകരന് മംഗളുരു, എ. കുഞ്ഞിരാമന്, കെ. കെ. യമുന, വി. പ്രഭാകരന്, വി. ആര്. ഗംഗാധരന്, ഗഫൂര്‍ തിരുവക്കോളി, മഹേഷ് ഓവര്‍സീയര്‍ എന്നിവര്‍ പ്രസംഗിച്ചു.