CLOSE

മൂന്നാംകടവ് മിനി ഡാം : എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Share

മൂന്നാംകടവ് മിനി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിന്റ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മിനി ഡാമിന്റെ സാധ്യതാ പഠനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കാസര്‍കോട് കളക്ടറേറ്റ് പിആര്‍ഡി ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് ഡെവലപ്മെന്റ് പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. അരവിന്ദന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.