CLOSE

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി

Share

2020-21 വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും സ്മരണികയും നല്‍കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 31 വിദ്യാര്‍ത്ഥികളെയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 5 വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ നടന്ന ചടങ്ങ് മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ വി സുജാത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി മായാകുമാരി സംഘം ശാക്തീകരണ ധനസഹായ വിതരണവും മത്സ്യഫെഡ് ഭരണസമിതി അംഗം പി എ രഘുനാഥന്‍ പലിശരഹിത വായ്പാ വിതരണവും നിര്‍വ്വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം കാറ്റാടി കുമാരന്‍, കുളങ്ങര രാമന്‍, ആര്‍ ഗംഗാധരന്‍, സുരേന്ദ്രന്‍ പൂഞ്ചാവി, വി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മാനേജര്‍ കെ എച്ച് ഷെറീഫ് സ്വാഗതവും പ്രോജക്ട് ഓഫീസര്‍ ഹര്‍ഷ കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.